കൊച്ചി: മുന്‍മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ രണ്ടാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു. ആദ്യഘട്ട റെയ്ഡിലും തുടര്‍ന്നു മൊഴിയെടുപ്പുകളിലും ലഭിച്ച വിശദാംശങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ഇതിനുശേഷം പുതിയ പട്ടികയുണ്ടാക്കി ആരംഭിച്ച രണ്ടാംവട്ട തെളിവെടുപ്പിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റടടടവിജിലന്സിനു കൈമാറി. കെ.ബാബു സമര്‍പ്പിച്ച കണക്കും വിജിലന്‍സ് പരിശോധനയിലെ സ്വത്തുവിവരങ്ങളും തമ്മിലുളള പൊരുത്തക്കേടും എംഎല്‍എ ആയിരിക്കെ വര്‍ഷങ്ങള്‍ക്കുളളില്‍ കെ.ബാബുവിന്റെ സ്വത്തുക്കളിലുണ്ടായ വര്‍ധനയുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
കെ. ബാബുവിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്: രണ്ടാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു
