അസഭ്യവും അശ്ലീലവും കലര്‍ന്ന സംസാരവും ഭീഷണിയും! ഫോണിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടും നടപടിക്ക് തയാറാകുന്നില്ല; ഗാന്ധിനഗര്‍ പോലീസിനെതിരേ ആരോപണവുമായി പെണ്‍കുട്ടിയും പിതാവും

ഗാ​ന്ധി​ന​ഗ​ർ: മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ച് അ​ശ്ലീ​ലം പ​റ​ഞ്ഞ് ശ​ല്ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ണി​ച്ചു പെ​ണ്‍​കു​ട്ടി പ​രാ​തി ന​ൽ​കി 25 ദി​വ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​ക്ക് പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.

ഫെ​ബ്രു​വ​രി 18നാ​ണ് ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യെ​പ്പ​റ്റി പ​ല​ത​വ​ണ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന സ്ഥി​രം മ​റു​പ​ടി മാ​ത്ര​മാ​ണു​ണ്ടാ​കു​ന്ന​ത്. ഫോ​ണി​ന്‍റെ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക്ക് ത​യാ​റാ​കു​ന്നി​ല്ല.

ഫെ​ബ്രു​വ​രി 17നാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് ആ​ദ്യ​മാ​യി അ​ജ്ഞാ​ത​നാ​യ വ്യ​ക്തി​യു​ടെ ഫോ​ണ്‍​കോ​ൾ ല​ഭി​ക്കു​ന്ന​ത്. അ​സ​ഭ്യ​വും അ​ശ്ലീ​ല​വും ക​ല​ർ​ന്ന സം​സാ​രം പി​ന്നീ​ട് ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ലു​മാ​യി.

17നു ​പ​ല​ത​വ​ണ ഫോ​ണ്‍ വി​ളി ഉ​ണ്ടാ​യി. അ​ന്ന് രാ​ത്രി ത​ന്നെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. 18നു ​പ​രാ​തി​ക്ക് ര​സീ​തും ല​ഭി​ച്ചു.

19 വ​രെ പെ​ണ്‍​കു​ട്ടി​യെ തു​ട​ർ​ച്ച​യാ​യി വി​ളി​ച്ച് ശ​ല്ല്യം ചെ​യ്തു കൊ​ണ്ടി​രു​ന്നു. ഈ ​വി​വ​ര​മെ​ല്ലാം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു കൊ​ണ്ടാ​ണി​രു​ന്ന​ത്.

മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി 17ന് ​രാ​ത്രി ത​ന്നെ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റി​യ​താ​യി ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

നി​ര​ന്ത​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ 24നു ​മാ​ത്ര​മാ​ണ് ഫോ​ണ്‍ ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ സെ​ൽ കൈ​മാ​റി​യ​തെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ​റ​യു​ന്നു. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​ണ് ഫോ​ണ്‍ ഉ​ട​മ​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​ത്യേ​ക കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ തു​ട​ര​ന്വേ​ഷ​ണം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് മാ​ർ​ച്ച് ര​ണ്ടി​ന് ഫോ​ണ്‍ ഉ​ട​മ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി.

സ്റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്‍റെ അ​യ​ൽ​വാ​സി​യാ​ണെ​ന്ന് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഉ​ൾ​പ്പെ​ടെ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ട് പ​റ​ഞ്ഞു.

താ​ൻ ആ​റ് മാ​സ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത മൊ​ബൈ​ൽ ഫോ​ണാ​ണ് അ​തെ​ന്നും സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​ന്പ് ഈ ​ന​ന്പ​ർ ബ്ലോ​ക്ക് ചെ​യ്തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

അ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രി​ന്ന പ്രൊ​ബേ​ഷ​ൻ എ​സ്ഐ, സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഐ​എം​ഇ ന​ന്പ​ർ ക​ണ്ടുപി​ടി​ച്ച് യ​ഥാ​ർ​ഥ​പ്ര​തി​യെ ക​ണ്ടുപി​ടി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു പ​രാ​തി​ക്കാ​ര​നെ പ​റ​ഞ്ഞു​വി​ട്ടു.

അ​ന്ന് അ​യാ​ളെ പ​റ​ഞ്ഞ​യ​ച്ച പോ​ലീ​സ് പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു.

ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യിൻമേ​ൽ 26 ദി​വ​സ​മാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പെ​ണ്‍​കു​ട്ടി​യും പി​താ​വും.


കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അലംഭാവം കാട്ടിയിട്ടില്ലെന്നും ഗാന്ധിനഗർ പോലീസ് അറിയിച്ചു.

Related posts

Leave a Comment