കൊച്ചി: ട്രെയിന്‍ യാത്രക്കാര്‍ക്കെന്നപോലെ കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കും തത്കാല്‍ ടിക്കറ്റ് സംവിധാനം ഒരുക്കുന്നു. ഈ മാസം തന്നെ കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ഈ സൗകര്യം ലഭ്യമാക്കും. യാത്രക്കാര്‍ക്കു ടിക്കറ്റുകള്‍ കൗണ്ടര്‍ വഴിയും കെഎസ്ആര്‍ടിസിയുടെ സൈറ്റ് മുഖേന ഓണ്‍ലൈനായും ബുക്ക് ചെയ്യാം. ബസ് പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പു തന്നെ തത്കാല്‍ ടിക്കറ്റ് എടുക്കാം. ആദ്യഘട്ടത്തില്‍ ബസുകളില്‍ ചുരുങ്ങിയതു പത്ത് സീറ്റുകള്‍ തത്കാല്‍ യാത്രക്കാര്‍ക്കായി ഒഴിച്ചിടും. തത്കാല്‍ എടുക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് ഈ സീറ്റു കളില്‍ വര്‍ധന വരുത്തും.
ഇന്ത്യന്‍ റെയില്‍വേയുടെ അതേ മാതൃകയിലുള്ള ടിക്കറ്റിംഗ് സംവിധാനമാണു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്നു കെഎസ്ആര്‍ടിസി ചീഫ് ട്രാഫിക് മനേജര്‍ പി.എം ഷറഫ് പറഞ്ഞു.
ബംഗളൂരുവിലേക്കും മറ്റും കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് പോകുന്നവര്‍ക്ക് അവിടെനിന്നു മടക്കടിക്കറ്റ് പലപ്പോഴും ലഭിക്കാറില്ല. ഞായറാഴ്ചകളിലെ ബംഗളൂരു ഗാര്‍ഡന്‍ സിറ്റിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ക്കു ഡിമാന്‍ഡ് കൂടിയതനുസരിച്ച് ഈ റൂട്ടില്‍ കുടുതല്‍ സര്‍വീസുകള്‍ അനുവദിക്കുന്നില്ലെന്നു യാത്രക്കാരുടെ പരാതികൂടി പരിഗണിച്ചാണു പുതിയ സംവിധനം ഒരുക്കുന്നത്.
ഉത്സവ സീസണുകളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ് സര്‍വീസുകളില്‍ സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ പലര്‍ക്കും നാട്ടിലെത്താന്‍ പ്രയാസം നേരിടുന്നതുകൂടി പരിഗണിച്ചാണ് അധികൃതര്‍ പുതിയ സംവിധാനം ഒരുക്കുന്നത്. അതേസമയം, സാധാരണ യാത്രാ ടിക്കറ്റിനേക്കാള്‍ നിശ്ചിത ശതമാനം കൂടുതല്‍ തുക തത്കാല്‍ ടിക്കറ്റെടുക്കുന്ന യാത്രക്കാരില്‍നിന്ന് ഈടാക്കും.
ഫളക്‌സി ടിക്കറ്റുകളേക്കാള്‍ കൂടിയ നിരക്കാണു തത്കാല്‍ ടിക്കറ്റുകള്‍ക്ക്. അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ സാധാരണ ടിക്കറ്റ് നിരക്കില്‍നിന്നു പത്തു ശതമാനം തുക കൂടുതല്‍ ഈടാക്കിയാണു ഫളക്‌സി ടിക്കറ്റുകള്‍ നല്‍കുന്നത്. തത്കാല്‍ ടിക്കറ്റ് സംവിധാനം നടപ്പില്‍ വരുന്നതോടെ അന്തര്‍സംസ്ഥാന ബസുകളില്‍ കൂടുതല്‍ യാത്രക്കാരെ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.