കോയിക്കല്‍ കൊട്ടാരവളപ്പിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും: മന്ത്രി കടന്നപ്പള്ളി

tvm-kadannapallyനെടുമങ്ങാട്: കോയിക്കല്‍ കൊട്ടാരത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന്  തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.   കൊട്ടാര വളപ്പിലെ കൈയേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി. ദിവാകരന്‍ എംഎല്‍എയോടൊപ്പം കോയിക്കല്‍ കോട്ടാരം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളുടെ വിനോദ സഞ്ചാര കേന്ദ്രമാക്കും. ഇതിനോടൊപ്പം വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രമാക്കിയും ഉയര്‍ത്തും. നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, പാട്ടത്തിന്റെ ഷെരീഫ്, എംസികെ നായര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കെ. സോമശേഖരന്‍ നായര്‍, ടി.ആര്‍. സുരേഷ്കുമാര്‍, പി. ഹരികേശന്‍ നായര്‍, എ. ഷാജി തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.

Related posts