പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ മഡോണ സെബാസ്റ്റ്യന്‍ നായികയാകുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ ട്രെയിലറെത്തി. വിജയ് സേതുപതി നായകനാകുന്ന മുഴുനീള കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നളന് കുമാരസ്വാമിയാണ്.
കൊറിയന്‍ സിനിമയായ മൈ ഡിയര്‍ ഡെസ്പരാഡോയുടെ തമിഴ് റീമേക്കാണ് ഈ ചിത്രം. 11ന് ആണ് സിനിമ തിയറ്ററു കളിലെത്തുക. നാനും റൗഡി താന്‍ എന്ന ചിത്രത്തിനു ശേഷം വിജയ് സേതുപതി വീണ്ടും കോമഡി വേഷത്തി ലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികര ണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചുകൊ ണ്ടിരിക്കുന്നത്.