ചെമ്പൈ വൈദ്യനാഥ ഭാഗവര്‍ ജീവിതം കലയ്ക്കു സമര്‍പ്പിച്ച വ്യക്തിത്വം: മന്ത്രി

TVM-AKBALANആലത്തൂര്‍: കലയ്ക്കു പ്രാധാന്യം നല്കി കലയ്ക്കു വേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ച സംഗീതജ്ഞനായിരുന്നു പത്മഭൂഷണ്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് മന്ത്രി എ.കെ.ബാലന്‍ അഭിപ്രായപ്പെട്ടു .ഇന്നത്തെ സംഗീതജ്ഞര്‍ ചെമ്പൈ ഭാഗവതരെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ നടന്ന സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഡോ. സിദ്ദിഖ് അഹമ്മദ് , രാമചന്ദ്രന്‍ ,ചെമ്പൈ സുരേഷ്, കെ.പി.കെ.കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

മണ്ണൂര്‍ എം.പി.രാജകുമാരനുണ്ണിയും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരിയും ഉണ്ടായിരുന്നുശനിയാഴ്ച സംഗീതോത്സവം പത്മശ്രീ പെരുമനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എന്‍.എന്‍.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.കേരള സംഗീത അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ അനുസ്മരണ പ്രസംഗം നടത്തി.

Related posts