അവന്‍ സൈഡിലല്ലേ, എവിടെലും വച്ച് ഞാനൊന്നു സൈഡ് തേയ്ക്കും, ഒരു ആക്‌സിഡന്റ് അത്രെയുള്ളൂ! യാത്രക്കാരനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം ബസ് ജീവനക്കാരനോട് കല്ലട ബസിന്റെ ഡ്രൈവര്‍ പറഞ്ഞതിങ്ങനെ…

കല്ലട ബസില്‍ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച വിവരം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ നിരവധി ആളുകളാണ് തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ആറ് ബസ് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ സുജിത് നായരുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്.തന്റെ സുഹൃത്തിനുണ്ടായ ഒരനുഭവമാണ് സുജിത്ത് ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്.

സുജിത്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്…..

കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോമേട്ടന്റെ(ഇ .സോമനാഥ്) ഒരനുഭവകഥ കേട്ടിട്ട് ഞെട്ടിത്തരിച്ചിരിക്കാനെ കഴിഞ്ഞുള്ളൂ.

സോമന്‍ എഫ്ബിയില്‍ സജീവമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ അനുവാദത്തോടെ കുറിക്കട്ടെ. കുറേ നാളുകള്‍ക്കു മുമ്പെങ്കിലും പുറത്തറിയുന്നത് ഈ സമയത്തെങ്കിലും ആവശ്യമാണ്.

കോഴിക്കോട്ടുനിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്കു കല്ലട ട്രാവല്‍സില്‍ വരുമ്പോള്‍ മുന്നില്‍ ചെറിയ കശപിശ. ഡ്രൈവറും മുന്‍സീറ്റുകളിലൊന്നില്‍ വിന്‍ഡോ സൈഡിലിരിക്കുന്ന യാത്രക്കാരനുമായിട്ടാണ്. തൃശൂര്‍ കഴിഞ്ഞപ്പോള്‍ ആ ഒച്ചകേട്ടാണ് സോമന്‍ ഉണര്‍ന്നത്.

അല്‍പം വൈകാതെ അതൊന്ന് ഒതുങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ബസ് ജീവനക്കാരിലൊരാള്‍ മുന്നിലെത്തിയപ്പോള്‍ അയാളോടു
ഡ്രൈവര്‍ പറഞ്ഞത് ഇങ്ങനെയാണ്: ” അവന്‍ സൈഡിലല്ലേ, എവിടെലും വച്ച് ഞാനൊന്നു സൈഡ് തേയ്ക്കും, ഒരു ആക്‌സിഡന്റ്! അത്രെയുള്ളൂ!

അവന്‍, അതിനു മുതിര്‍ന്നില്ലായിരിക്കും, വിട്ടുകാണും.

പക്ഷെ,ആ എരപ്പാളി, ഒരു ബസ് ഡ്രൈവറാണോ

Related posts