ചെലവുകള്‍ സ്വയം വഹിക്കണം! നിത അംബാനിക്കു വൈ കാറ്റഗറി സുരക്ഷ; സുരക്ഷ ഒരുക്കുന്നത് പത്തോളം സായുധ ധാരികളായ സിആര്‍പിഎഫ് കമാന്‍ഡോകള്‍

nithaന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കു വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. നിതാ അംബാനിയുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പത്തോളം സായുധ ധാരികളായ സിആര്‍പിഎഫ് കമാന്‍ഡോകളാണു നിതയ്ക്കു സുരക്ഷ ഒരുക്കുന്നത്. അതേസമയം ഇതിനുള്ള മുഴുവന്‍ ചെലവും നിത തന്നെ വഹിക്കണം.—

ഐഎംജി റിലയന്‍സ് അധ്യക്ഷയും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയും ഫുട്‌ബോളിന്റെ പുതിയ മുഖമായ സൂപ്പര്‍ ലീഗിന്റെ അമരക്കാരിയുമാണ് നിതാ അംബാനി. നേരത്തേ, മുകേഷ് അംബാനിക്കു സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മുകേഷ് അംബാനിക്കുചുറ്റും 40 സിആര്‍പിഎഫ് കമാന്‍ഡോകളാണ് കാവല്‍ ഒരുക്കുന്നത്. 2013ലാണ് സര്‍ക്കാര്‍ മുകേഷ് അംബാനിക്കു വിവിഐപി സുരക്ഷ ഏര്‍പ്പെടുത്തിയത്.—

Related posts