ഒന്ന് കൂവാമായിരുന്നു..! കന്നുകാലി നിരോധ നത്തിനെതിരെ ബി​ജെ​പി കൗൺസിലർമാരു ടെ മൗനത്തിൽ ന​ഗ​ര​സ​ഭ പ്ര​മേ​യം പാസാക്കി; മൗനത്തിൽ പൊട്ടിത്തെറിച്ച് ബിജെപി

bjp11march2017ആ​ല​പ്പു​ഴ: ക​ന്നു​കാ​ലി വി​ല്പ​ന നി​രോ​ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന പ്ര​മേ​യം പാ​സാ​ക്കി​യ​തി​നെ ചൊ​ല്ലി ബി​ജെ​പി​ക്കു​ള്ളി​ൽ വി​വാ​ദം. നാ​ലു കൗ​ണ്‍​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ലു​ണ്ടാ​യി​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ എ​തി​ർ​ക്കു​ക​യോ, വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കു​ക​യോ ചെ​യ്യാ​തെ ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി​യ​താ​ണ് വി​വാ​ദ​ത്തി​നു കാ​ര​ണം.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​തി​നോ​ട​കം പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തി​നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മ​ട​ക്കം പ​രാ​തി​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​വും വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ ആ​ദ്യ​പ​ടി​യാ​യി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ശേ​ഷം പി​ന്നീ​ട് സ​സ്പെ​ൻ​ഡ് ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന​താ​ണ് നേ​തൃ​ത്വ​ത്തെ കു​ഴ​ക്കു​ന്ന​ത്.

കേ​ന്ദ്ര ഉ​ത്ത​ര​വി​നെ​തി​രേ ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​തി​നെ​തി​രേ ബി​ജെ​പി പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് പാ​ർ​ട്ടി​യെ വെ​ട്ടി​ലാ​ക്കി ന​ഗ​ര​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​സ്ലീം ലീ​ഗി​ലെ എ.​എ റ​സാ​ഖ്  അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ പി​ന്താ​ങ്ങു​ക​യും ചെ​യ്തു. പ്ര​മേ​യ​ത്തെ ആ​രും എ​തി​ർ​ക്കാ​തി​രി​ന്ന​തോ​ടെ ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts