വടകര: രോഗമുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി പി. ജയരാജന് ജാമ്യം നേടിയതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു. കോടതി റിമാന്റ് ചെയ്തപ്പോള്‍ നടക്കാന്‍പോലുമാകാതെ ആശുപത്രിയിലായിരുന്നു ജയരാജന്. പരിശോധനകള്‍ക്കായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ വരെ പോയെങ്കിലും ഒരു രോഗവുമില്ലെന്ന് എല്ലാ ഡോക്ടര്‍മാരും വിധിയെഴുതിയതാണ്. പിന്നീട് ആയുര്‍വേദ ചികിത്സ വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. വീല്‍ ചെയറില്‍ മാത്രം സഞ്ചരിക്കാറുള്ള ജയരാജന്്് കോടതി ജാമ്യമമനുവദിച്ചയുടനെ എങ്ങിനെ നടന്നുപോകാന്‍ കഴിഞ്ഞു എന്നും വേണു ചോദിച്ചു.
നിയമവ്യവസ്ഥയെ അവഹേളിക്കുകയാണ് ജയരാജനും സിപിഎമ്മും ചെയ്തത്. മനോജ് വധക്കേസില്‍ ശരിയായി ചോദ്യം ചെയ്താല്‍ എല്ലാം വെളിപ്പെടുമെന്ന പേടികൊണ്ടാണ് ജയരാജന് രോഗം അഭിനയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങാനും സ്വന്തമായി നടക്കാനുമൊക്കെ എങ്ങിനെ കഴിയുന്നുവെന്ന കാര്യം നീതിപീഠം പരിശോധിക്കണമെന്നും വേണു പറഞ്ഞ