പാലക്കാട്: രാജ്യത്ത് അധികാരവികേന്ദ്രീകരണം മികച്ച രീതിയില്‍ നടപ്പിലാക്കിയത് കേരളമാണെന്ന് കെ.വി. വിജയദാസ് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ‘ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ഒരു വര്‍ഷം മാത്രം പിന്നിടുന്ന ‘ഭരണസമിതിയുടെ വികസനനേട്ടങ്ങള്‍ മാതൃകാപരമാണെന്ന് അദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വാര്‍ഷികാഘോഷത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയായി. തുടങ്ങിവെച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുകയാണ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ‘ഭരണസമിതിയുടെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.
രണ്ടരക്കോടി ചെലവില്‍ കഞ്ചിക്കോട് സ്ഥാപിക്കുന്ന ആര്.സി.സി സബ് സെന്ററായ ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍ ഈ മാസം നാടിന് സമര്‍പ്പിക്കും. സമീപ ജില്ലകളിലെ രോഗികള്‍ക്കുകൂടി ഉപയോഗകരമാകുന്ന സെന്ററില്‍ കാന്‍സര്‍ രോഗ നിര്‍ണയത്തിനും തുടര്‍ ചികിത്സക്കും സൗകര്യമുണ്ട്. മീന്‍വല്ലം ജലവൈദ്യുത പദ്ധതിക്കായുള്ള മുഴുവന്‍ സ്ഥലവും ഏറ്റെടുത്തു കഴിഞ്ഞു. വൈദ്യുതി ഉത്പാദനം ഉടന്‍ തുടങ്ങും. ഹരിശ്രീ പദ്ധതിയില്‍ 64 ക്ലാസ്—മുറികള്‍ നിര്‍മിക്കാന്‍ 6.40 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിജയശ്രീ പദ്ധതിക്ക് 48.5 ലക്ഷം നീക്കിവെച്ചു.
പ്രവര്‍ത്തനാനുമതി കിട്ടിയ ഫണ്ടുകള്‍ കെ.വി വിജയദാസ് എം.എല്‍.എ വിതരണം ചെയ്—തു.മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ടി.എന്കണ്ടമുത്തന് മുഖ്യാതിഥിയായി. കിലാ ഫാക്കല്‍റ്റി ഗോപാലകൃഷ്—ണന് ‘പഞ്ചായത്ത് രാജും ജനപ്രതിനിധികളും’ വിഷയത്തില്‍ ക്ലാസെടുത്തു. പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്—സന് ഗീത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.അച്ചുതന്, അഡ്വ.വി. മുരുകദാസ്, എക്—സി.എഞ്ചിനിയര്‍ ബാബുരാജ്, ജില്ലാ പഞ്ചായത്ത് സെക്രെട്ടറി വി.എസ് സക്കീര്‍ഹുസൈന്‍ പങ്കെടുത്തു.