‘അടി’പൊളി കല്യാണം! വധുവിന്റെ അതേ വേഷത്തില്‍ വരന്റെ രഹസ്യ കാമുകിയും പള്ളിയില്‍; വിവാഹ ദിനത്തില്‍ കാമുകന് കാമുകിയുടെ എട്ടിന്റെ പണി

WEDDINGഈ യുവാവും യുവതിയും അവരുടെ വിവാഹ ദിവസം പെട്ടെന്നൊന്നും മറക്കാനിടയില്ല. അത്രയ്ക്ക് സംഭവബഹുലമായിരുന്നു അവരുടെ ആ സവിശേഷ ദിനം. അതിനെ അവിസ്മരണീയമാക്കാന്‍ സഹായിച്ചതാകട്ടെ വരന്റെ രഹസ്യ കാമുകിയും.

വധുവിന്റെ കഴുത്തിലേക്ക് വരന്‍ താലി നീട്ടിയപ്പോഴേക്കും വധുവിന്റെ അതേ വേഷത്തില്‍ വസ്ത്രധാരണം ചെയ്ത ഒരു സ്ത്രീ ബഹളം വച്ച്  പള്ളിയിലേക്ക് കയറിവരികയായിരുന്നു. വധു എത്തയതുപോലെ തന്നെ അണിഞ്ഞൊരുങ്ങിയാണ് ഇവരും എത്തിയത്. എല്ലാവരും ഒരുപോലെ സ്തംഭിച്ച് നില്‍ക്കേ മൈക്ക് കൈയിലെടുത്ത് യുവതി സംസാരിക്കാന്‍ തുടങ്ങി. വരനെ അപമാനിക്കുന്ന തരത്തിലായിരുന്നു സംസാരം. ഇയാള്‍ ഒരു സ്ത്രീലംബടനാണെന്നും തന്നെ ഇയാള്‍ പറ്റിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഇവരെ ഇറക്കിവിടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഈ സമയമൊക്കെയും വരനും വധുവും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്പരന്നു നില്‍ക്കുകയായിരുന്നു. സംഭവം ഒടുവില്‍ അടിയി കലാശിച്ചു. ഘാനയിലെ ഒരു ലോക്കല്‍ ചാനലുകാരാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെച്ചൊല്ലിയും ചില സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു. ഈ നാടകീയ രംഗങ്ങളുടെയൊക്കെ അവസാനം കല്ല്യാണം നടന്നോ എന്നത് അറിവായിട്ടില്ല.

Related posts