ജിഷയുടെ അമ്മ പറയട്ടെ! കുളിക്കടവ് വിവാദം: തര്‍ക്കമുണ്ടായെങ്കില്‍ ജിഷ അമ്മയോടു പറഞ്ഞിട്ടുണ്ടാവണം

motherകൊച്ചി: ജിഷവധക്കേസില്‍ ആസാം സ്വദേശി അറസ്റ്റിലായതിനു പിന്നാലെ അറസ്റ്റുമായി ബന്ധപ്പെ ട്ട കഥകളില്‍ ദുരൂഹതയും ആശയക്കുഴപ്പവും. കൊലപാതകത്തിന്റെ സാധ്യതകളെയും പ്രകോപന ങ്ങളെയും സംബന്ധിച്ചുള്ള പ്രചാരണങ്ങളാണു ദുരൂഹതയും ആശയക്കുഴപ്പം കൂട്ടുന്നത്. അറസ്റ്റിനു ശേഷം പോലീസില്‍നിന്നു കിട്ടിയ വിവരമായി മാധ്യമങ്ങളിലൂടെ പുറത്തുവന്ന കുളിക്കടവ് സംഭവ മാണ് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്. ജിഷയുടെ വീടിനു സമീപത്തുള്ള കുളിക്കടവില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതി അമിറുള്‍ ഇസ്‌ലാ മുമായി ജിഷയും മറ്റൊരു സ്ത്രീയും നേരത്തെ തര്‍ക്കവും തല്ലുമുണ്ടായെന്നു പറയുന്നതിനെതിരേ യാണു സാമൂഹ്യ സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും രംഗത്തുവന്നത്.

ഈ കുളിക്കടവില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ലെന്നാണ് വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ മാധ്യമങ്ങളോടു പറയുന്നത്. എന്നാല്‍, ഈ വിവാദം വളര്‍ന്നിട്ടും ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക വിശദീകരണത്തിനു പോലീസ് തയാറായിട്ടില്ല. ഇതു സംബന്ധിച്ചു മാത്രമല്ല, പ്രതിയുടെ അറസ്റ്റിനു ശേഷം പുറത്തുവന്ന വാര്‍ത്താക്കുറിപ്പ് ഒഴികെ യാതൊരു വിശദീകരണവും ഇതു സംബന്ധിച്ചു നല്‍കാന്‍ ഇതുവരെ പോലീസ് തയാറായിട്ടുമില്ല.

അന്വേഷണം പൂര്‍ത്തായായില്ല എന്നും പിന്നീടു മാധ്യമങ്ങളെ കാണുമെന്നുമാണ് ഡിജിപി ഉള്‍പ്പെടെയുള്ളവരുടെ വിശദീകരണം. വിവാദമായ സാഹചര്യത്തില്‍ പോലീസ് പിന്നീടു പുറത്തു പറയാനിരിക്കുന്ന ഔദ്യോഗിക വിശദീകരണത്തില്‍ കുളിക്കടവ് സംഭവം ഉണ്ടാകുമോയെന്നു പോലും കണ്ടറിയണമെന്നു സാമൂഹ്യപ്രവര്‍ത്തകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കഥ മാത്രമാണെന്നും പറഞ്ഞു പോലീ സിനു നിഷ്പ്രയാസം തലയൂരാന്‍ കഴിയും.

അതേസമയം, പോലീസിന്റെ കുളിക്കടവ് സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ അമ്മയുടെ പ്രതികരണം മാത്രം മതിയെന്നാണ് ചൂണ്ടിക്കാ ണിക്കപ്പെടുന്നത്. കുളിക്കടവില്‍ വച്ചു അമുറുള്‍ ഇസ്‌ലാമുമായി ഇങ്ങനെയൊരു വാക്കുതര്‍ക്കവും പ്രശ്‌നവും ഉണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ജിഷ അമ്മയോടു പറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലും സംരക്ഷണത്തിലുമായതിനാല്‍ മാധ്യമങ്ങള്‍ക്കു ജിഷയുടെ അമ്മയോടു പ്രതികരണം തേടുന്നതിനു നിയന്ത്രണമുണ്ട്.

പോലീസ് കഥകള്‍ വിശ്വസിച്ചാല്‍ ജിഷയുടെ വീടുമായി അമിറുളിനു നേരത്തെ തന്നെ പരിചയമുണ്ടാകാന്‍ സാധ്യതയുണ്ട്. ജിഷയുടെ അമ്മ രാജേശ്വരിയും ഇയാളെ കണ്ടിട്ടുണ്ടാവും. കാരണം തീര്‍ത്തും അപരിചിതമായ ഒരു വീട്ടില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി പട്ടാപ്പകല്‍ കടന്നു കയറാനുള്ള സാധ്യത തീരെ കുറവാണ്. അതിനാല്‍ അമ്മയുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും പോലീസ് ഇപ്പോള്‍ പറയുന്ന കഥകളുടെ ആധികാ രികതയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിനിടെ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പഴുതില്ലാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് പോലീസ്. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ളവ അനുകൂലമായ സാഹചര്യത്തില്‍ വ്യക്തമായ തെളിവുകളോടെ തന്നെ പ്രതിയെ കുടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസിന്റെ നീക്കം. അതിനിടെ, പുറത്ത് ഉയരുന്ന വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും മറുപടി പറഞ്ഞു വഷളാക്കേണ്ട എന്ന തീരുമാനത്തിലാണ് പോലീസ് നേതൃത്വമെന്നും സൂചനയുണ്ട്.

Related posts