ജിഷയുടെ കുടുംബത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നീചത്വം: വി.എസ്

TCR-VSചാലക്കുടി: കേന്ദ്ര സര്‍ക്കാര്‍ ഹൈന്ദവ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഹൈന്ദവ രാജ്യമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. ചാലക്കുടിയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട്ടുകാരോട് സര്‍ക്കാര്‍ കാണിക്കുന്നത് നീചത്വമാണെന്നും സംഭവം കഴിഞ്ഞ് ആറ് ദിവസം കഴിഞ്ഞാണ് ആഭ്യന്തരമന്ത്രി എത്തിയതെന്നും മുഖ്യമന്ത്രി ഇപ്പോഴാണ് എത്തിയതെന്നും വി.എസ്.അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.

പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് കേസന്വേഷണം വൈകിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കെ.കെ.ഷെല്ലി അധ്യക്ഷത വഹിച്ചു. കെ.കെ.വത്സരാജ്, ഇന്നസെന്റ് എംപി, സ്ഥാനാര്‍ഥി ബി.ഡി.ദേവസി, അഡ്വ.പി.കെ.ഗിരിജാ വല്ലഭന്‍, ജോസ്പിയൂസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts