ഒമ്പതുമാസത്തെ പരിചയം പ്രണയത്തിലേക്ക്;  പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ​തി​നെ​ട്ടു​കാ​ര​ന്‍ പി​ടി​യി​ല്‍


കോ​ഴ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്കി​യ കേ​സി​ല്‍ പ​തി​നെ​ട്ടു​കാ​ര​ന്‍ പി​ടി​യി​ല്‍. പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു വ​ശ​ത്താ​ക്കി​യ​ശേ​ഷം വി​ളി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ് കെ​എ​സ്എ​ച്ച്ബി കോ​ള​നി​യി​ല്‍ ബി​ജി​ത്താ​ണ് (18) അ​റ​സ്റ്റി​ലാ​യ​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ ഒ​മ്പ​തു​മാ​സ​മാ​യി പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

പ്ര​ണ​യം ന​ടി​ച്ചു പ​ല​സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ശാ​രീ​രി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്നു പ​രാ​തി​യി​ലു​ണ്ട്.

പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്തി​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ആ​റ​ന്മു​ള പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി ബി​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ ​ന​ന്ദ​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​കെ. മ​നോ​ജ്, എ​സ്ഐ അ​നി​രു​ദ്ധ​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment