ചേര്‍ത്തല: ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ അഭാവംമൂലം ചേര്‍ത്തല കോടതികളുടെ പ്രവര്‍ത്തനം താളംതെറ്റി. കേസുകള്‍ പരിഗണിക്കുന്നതും തീര്‍പ്പു കല്‍പിക്കുന്നതും അനിശ്ചിതാവസ്ഥയിലായി. ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലും പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയിലുമാണ് ഈ ദുരവസ്ഥ. മജിസ്‌ട്രേട്ടും മുന്‍സിഫും സ്ഥാനക്കയറ്റം ലഭിച്ച് സബ്ജഡ്ജിമാരായി പോയതോടെയാണ് സ്തംഭനാവസ്ഥയു|ായത്.
പകരം നിയമനത്തിലെ കാലതാമസം കേസുകളെ പ്രതികൂലമായി ബാധിക്കുകയാണ്. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ് പ്രതികളായ സജിത്തിന്റെയും ബിനീഷിന്റെയും കേസ് ഉള്‍പ്പെടെ ഇവിടെ പരിഗണനയിലാണ്. പ്രതിവര്‍ഷം 5000ത്തില്‍പരം കേസുകള്‍ ചേര്‍ത്തല കോടതിയിലെത്തുന്നുണ്ട്.ഇത് ഭാരിച്ച ചുമതലയാണ് . സ്വാഭാവികമായും കേസുകളില്‍ തീര്‍പ്പ് കല്പിക്കാന്‍ താമസമുണ്ട്. അതിനൊപ്പമാണ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ അഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധി.
പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയിലും സര്‍ക്കാര്‍ എതിര്‍കക്ഷിയായ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണ്. ജില്ലാ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഓഫീസര്‍ സ്ഥാനക്കയറ്റം നേടിപ്പോയ മജിസ്‌ട്രേട്ടാണ്. പകരം നിയമനം നടക്കാത്തതിനാല്‍ ബോര്‍ഡ് സിറ്റിഗും നടക്കാതായി.