മുക്കം:മുക്കം നഗരസഭയിലെ മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച് കവര്‍ച്ച നടത്തി പോലീസ് പിടിയിലായശേഷം രക്ഷപ്പെട്ട പ്രതി മുജീബ് റഹ്മാന് (45) അറസ്റ്റില്‍.
കാസര്‍ഗോഡ്-കണ്ണൂര്‍ അതിര്‍ത്തിക്ക് സമീപം കതിരൂരില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ പ്രതിയെ നടക്കാവ് പോലീസ് പടികൂടിയത്. മലമുകളില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ നടക്കാവ് എസ്ഐ കൈലാസ്നാഥിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടോടെ പിടികൂടുകയായിരുന്നു.
കോഴിക്കോട് വെസ്റ്റ്ഹില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കോവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഞായറാഴ്ച രാത്രി 8. 30ഓടെ ഇയാള്‍ രക്ഷപ്പെട്ടത്.
കൊലപാതക കേസിലടക്കം സംസ്ഥാനത്തിന് വിവിധഭാഗങ്ങളില്‍ 16- ഓളം കേസുകളില്‍ പ്രതിയായ മുജീബ് റഹ്മാനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി തിരിച്ചേല്‍പ്പിച്ച ശേഷം കോഴിക്കോട് ജില്ലാ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് കോവിഡ് പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്.
കാസര്‍ഗോഡ്, മഞ്ചേശ്വരം, ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുള്ള പ്രതി സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന അതിര്‍ത്തികളിലും പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.