തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ പരാതി െ്രെകംബ്രാഞ്ച് അന്വേഷിക്കും. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കിയത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രശ്നം ഉന്നയിച്ചത്. മുഖ്യമന്ത്രി അറിയാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ നടക്കില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം ആരുടേയും ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ െ്രെകംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി അറിയിച്ചു.