തപാല്‍വകുപ്പിന്റെ എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു; മാനാഞ്ചറയിലും സിവിലിലുമായാണ് എടിഎം കൗണ്ടറുകള്‍ തുറന്നിരിക്കുന്നത്

KKD-ATMകോഴിക്കോട്: തപാല്‍വകുപ്പിന്റെ ജില്ലയിലെ ആദ്യ ഇന്ത്യ പോസ്റ്റ് എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തനമാരമഭിച്ചു. മാനാഞ്ചറയിലും സിവിലിലുമായാണ് എടിഎം കൗണ്ടറുകള്‍ തുറന്നിരിക്കുന്നത്. ഉപഭോക്താകള്‍ക്ക് തപാല്‍ വകുപ്പിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഈ കൗണ്ടറുകള്‍ മുകേന ഇന്ത്യയിലെ ഏതു അക്കൗണ്ടില്‍നിന്നും പണം പിന്‍വലിക്കാം. മാനാഞ്ചറയിലെ എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം പോസറ്റ്മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദും സിവില്‍ കൗണ്ടറിന്റെ ഉദ്ഘാടനം ജില്ലാകളക്റ്റര്‍ എന്‍. പ്രശാന്തും നിര്‍വഹിച്ചു.

തെക്കന്‍ കേരളത്തില്‍ ഇന്ത്യപോസ്റ്റ് ഏടിഎം കൗണ്ടറുകള്‍ നേരത്തെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും വടക്കന്‍ കേരളത്തില്‍ ഇതാദ്യമായാണ്. നിലവില്‍ തപാല്‍വകുപ്പിന്റെ എടിഎം കാര്‍ടുകള്‍ മാത്രം ഉപയോഗിക്കാവുന്ന കൗണ്ടറില്‍ എല്ലാ ഏടിഎം കാര്‍ടുകളും ഉപയോഗിക്കാവുന്ന സംവിധാനം ഉടന്‍ നിലവില്‍ വരും. പണം പിന്‍വലിക്കുമ്പോള്‍ അധിക തുക തപാല്‍വകുപ്പ് ഇടാക്കില്ല എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത.

Related posts