മുംബൈ: ഇന്ത്യ കണ്ട മികച്ച നായകന്മാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയെ കാത്തിരിക്കുന്നത് നിരവധി ഏകദിന റിക്കാര്‍ഡുകള്‍. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ന്യൂസിലന്ഡിനെതിരേ നടക്കുന്ന ഏകദിന പരമ്പരയിലാണ് ധോണിക്ക് റിക്കാര്‍ഡുകള്‍ മറികടക്കാനുള്ള അവസരം. മൂന്ന് റിക്കാര്‍ഡുകളാണ് ധോണിക്കു മുന്നില്‍ വഴിമാറാനൊരുങ്ങുന്നത്.
ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ ടീമിനെ നയിച്ച റിക്കാര്‍ഡാണ് അതില്‍ ആദ്യത്തേത്. മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗും മഹേന്ദ്ര സിംഗ് ധോണിയും ക്യാപ്റ്റനെന്ന നിലയില്‍ 324 മത്സരങ്ങളില്‍ വീതം അവരവരുടെ ടീമിനെ നയിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ധോണി ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ മത്സരം ക്യാപ്റ്റനായിട്ടുള്ള താരം എന്ന റിക്കാര്‍ഡ് ധോണി സ്വന്തമാക്കും.
അതുപോലെ ഒരു ജയം കൂടി നേടിയാല്‍ ലോകത്ത് എറ്റവും കൂടുതല്‍ വിജയം നേടിയ രണ്ടാമത്തെ നായകന് എന്ന റിക്കാര്‍ഡും ധോണി സ്വന്തമാക്കും. 165 വിജയം നേടിയിട്ടുള്ള റിക്കി പോണ്ടിംഗാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ധോണിയും അലന് ബോര്‍ഡറും 107 ഏകദിന മത്സര വിജയങ്ങള്‍ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
സിക്സറുകളുടെ എണ്ണത്തിലാണ് ധോണി ഉറ്റുനോക്കുന്ന മറ്റൊരു റിക്കാര്‍ഡ്. നായകനെന്ന നിലയില്‍ 121 സിക്സറുകള്‍ നേടിയ ധോണിക്കു മുന്നിലുള്ളത് ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗാണ്. 123 സിക്സുകളാണ് പോണ്ടിംഗ് ഇതുവരെ നേടിയിട്ടുളളത്. ഈ റിക്കാര്‍ഡ് തകര്‍ക്കാന്‍ ധോണിക്ക് മൂന്നു സിക്സറുകള്‍ കൂടി മതി. 121 സിക്സറുകളാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്.
അഞ്ച് മത്സരളടങ്ങിയ ഏകദിന പരമ്പരയാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ കളിക്കുന്നത്. സിംബാബ് വെയ്ക്കെതിരെ പരമ്പരയിലാണ് ധോണി അവസാനമായി ഏകദിനം കളിച്ചത്. അന്ന് പരമ്പര ഇന്ത്യ വിജയിച്ചിരുന്നു.