മുക്കം: നഗരസഭ കൗണ്‍സിലര്‍ എന്‍.പി. അബ്ദുള്‍ അസീസിന്റെ കൃഷിയിടത്തിലെ കവുങ്ങുകള്‍ സാമൂഹ്യ ദ്രോഹികള്‍ വെട്ടിനശിപ്പിച്ചു. മൂത്താലം ഭാഗത്തെ 75 സെന്റ് കൃഷിയിടത്തിലെ 50 ഓളം കവുങ്ങുകളാണ് ഞായറാഴ്ച രാത്രി വെട്ടിനശിപ്പിച്ചത്. വയലിന്റെയും തോടിന്റേയും അരികുനിലനിര്ത്താന് കെട്ടിയ വരമ്പിനുമുകളില് വളര്‍ത്തിയ കവുങ്ങുകളാണ് നശിപ്പിച്ചാല്‍.
നഗരസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കോട്ടയായ 27-ാം വാര്‍ഡ് തൂങ്ങം പുറത്തുനിന്നും ലീഗ് നേതാവ് എ.എം.അഹമ്മദ്കുട്ടി ഹാജിയെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് സ്വതന്ത്രനായി അസീസ് വിജയിച്ചത്. തന്നോടുള്ള രാഷ്ട്രീയമോ വ്യക്തിപരമോ ആയ വിരോധമാകാം കൃഷി നശിപ്പിക്കാന്‍ കാരണമെന്ന് കൗണ്‍സിലര്‍ പറഞ്ഞു. മുക്കം പോലീസില്‍ പരാതി നല്കി.