നാഗര്‍കോവിലില്‍ വന്‍ നാടന്‍ബോംബ് ശേഖരം കണെ്ടത്തി

bombനാഗര്‍കോവില്‍: തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ വന്‍ നാടന്‍ ബോംബ് ശേഖരം കണെ്്ടത്തി. കൊട്ടില്‍പാട് ഗ്രാമത്തിലെ ക്രിസ്ത്യന്‍ പള്ളിക്കു സമീപത്തുനിന്നാണ് 80 നാടന്‍ബോംബുകള്‍ കണെ്്ടത്തിയത്. എല്ലാ ബോംബുകളും നിര്‍വീര്യമാക്കി.

കടല്‍ത്തീരത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ ഭൂരിഭാഗംപേരും മുക്കുവ സമുദായത്തില്‍പ്പെട്ടവരാണ്. രാവിലെ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് അജ്ഞാത വസ്തു കണെ്്ടത്തിയതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ബോംബുകള്‍ കണെ്്ടത്തി നിര്‍വീര്യമാക്കുകയായിരുന്നു.

Related posts