നോട്ടയെവിടെ…? “എന്തുകൊണ്ട് നോട്ട ഇല്ല’ എന്നു എഴുതി ബാലറ്റില്‍ ഒപ്പിട്ട് പെട്ടിയില്‍ നിക്ഷേപിച്ചു; ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ അസാധുവായ ഒരു വോട്ട് പി.സി. ജോര്‍ജിന്റേത്

PCതിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ അസാധുവായ ഒരു വോട്ട് പി.സി.ജോര്‍ജിന്റേത്. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നോട്ട അനുവദിച്ചിരുന്നില്ല. “എന്തുകൊണ്ട് നോട്ട ഇല്ല’ എന്നു എഴുതി ബാലറ്റില്‍ ഒപ്പിട്ടാണ് ജോര്‍ജ് പെട്ടിയില്‍ നിക്ഷേപിച്ചത്. സ്പീക്കര്‍ തെരഞ്ഞെടപ്പില്‍ വോട്ട് രേഖപ്പെടുത്താതെയും ജോര്‍ജ് ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഇത്തവണ താന്‍ വോട്ടു രേഖപ്പെടുത്തുമെന്നും, സഭയില്‍ നിന്ന് പുറത്തു വന്ന ശേഷം വോട്ട് ചെയ്തത് ആര്‍ക്കാണെന്നു വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Related posts