പഞ്ചായത്ത് സാംസ്കാരിക കേന്ദ്രം അടിച്ചു തകര്‍ത്ത നാലംഗസംഘം റിമാന്‍ഡില്‍

tvm-arrestപോത്തന്‍കോട്: മംഗലപുരം ഇടവിളാകം ലക്ഷം വീട് കോളനി പഞ്ചായത്തു വക സാംസ്കാരിക കേന്ദ്രം അടിച്ചു തകര്‍ത്ത കേസില്‍  നാലംഗ സംഘം അറസ്റ്റില്‍. മംഗലപുരം വെയിലൂര്‍ ഇടവിളാകം ലക്ഷം വീട് രാഹുല്‍ ഭവനില്‍ രാഹുല്‍ (19),നാസര്‍ ഭവനില്‍ നാസിഫ് (19),രജിന്‍ (20)രജു കൃഷ്ണന്‍ (24) എന്നിവരാണ് പോലിസ് പിടിയിലായത്.

ഈ മാസം പത്തിനാണ് മദ്യ ലഹരിയില്‍ എത്തിയ പ്രതികള്‍ സാംസ്കാരിക കേന്ദ്രത്തില്‍ അതിക്രമിച്ചു കടന്നു ചുറ്റുമുള്ള ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും.സമീപത്തെ  പമ്പ് ഹൗസിന്റെ ജനല്‍ പാളികളും ഉള്‍പെടെ അന്‍പതിനായിരം രൂപയുടെ നാശ നഷ്ടങ്ങള്‍ വരുത്തുകയും ചെയ്തത്.  പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പോത്തന്‍കോട് സിഐ എസ് ഷാജി,മംഗലപുരം എസ്‌ഐ മാരായ ബിനീഷ് ലാല്‍,വാമദേവന്‍ ,പുരുഷോത്തമന്‍,വിജയന്‍ ,പോലീസുകാരായ മനോജ്,രാജീവ് ,ബിജു, ശ്രീജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts