ചാവക്കാട്: നഗരഹൃദയത്തില്‍ പഴവര്‍ഗ വ്യാപാരത്തിന്റെ മറവില്‍ നിരോധിത പുകയില വില്‍ക്കുന്ന ഉടമ അറസ്റ്റില്‍. ചാവക്കാട് മെയിന്‍ റോഡ് സബ് രജിസ്ട്രാര്‍ ഓഫീസിനു എതിര് വശത്ത് പഴവര്‍ഗം വ്യാപാരം ചെയ്യുന്ന വഞ്ചിക്കടവ് സ്വദേശി താനപ്പറമ്പില്‍ ഷമീറിനെയാണ് (26) ചാവക്കാട് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. ഈ സ്ഥാപനത്തില്‍ നിന്ന് നിരോധിത പുകയില ഉത്പന്നമായ 27 പൊതി ഹാന്‍സും കണ്ടെടുത്തിട്ടുണ്ട്.
ഹാന്‍സ് കയ്യില്‍ വെച്ച ഒരു യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഷമീര്‍ വിറ്റതാണെന്നു പോലീസ് അറിയുന്നത്. ഇതേ കേസില്‍ ഇയാള്‍ മൂന്നാം തവണയാണ് പിടിയിലാകുന്നത്. ഏഴ് വര്‍ഷമായി പഴവര്‍ഗം കച്ചവടം ചെയ്യുന്ന ഇയാളെ തേടി മേഖലയിലെ സ്കൂള്‍ കോളജ് വിദ്യാര്‍ഥികളുള്‍പ്പെടെ ദിവസവും നിരവധി ചെറുപ്പക്കാരാണ് എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പലവട്ടം പൊലീസ് താക്കീതും ചെയ്ത് വിട്ടയച്ചിട്ടുണ്ട്.