ര​ക്ഷാ​ക​രം നീ​ട്ടി! പ്രധാന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​വ​ശ​നി​ല​യി​ൽ വീ​ണ ച​ക്കി​പ്പ​രു​ന്തി​നെ ര​ക്ഷി​ച്ചു

ന്യൂ​ഡ​ൽ​ഹി: നി​ർ​ജ്ജ​ലീ​ക​ര​ണം മൂ​ലം പ്രധാന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ച​ക്കി​പ്പ​രു​ന്തി​നെ ര​ക്ഷ​പെ​ടു​ത്തി.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രു​ന്തി​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

പ​ക്ഷി ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്താ​ൽ കാ​ട്ടി​ലേ​ക്ക് വി​ടു​മെ​ന്നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പ​റ​ക്കാ​ൻ ക​ഴി​യാ​തെ നി​ല​ത്തു​വീ​ണ പ​ക്ഷി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ന്ന​ത്.

ഉ​ട​നെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​ക്ഷി​ക്ക് വെ​ള്ളം ന​ൽ​കു​ക​യും ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. 

പ​ക്ഷി ഉ​ട​നെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ക​ടു​ത്ത ചൂ​ട് മൂ​ലം നി​ര​വ​ധി പ​ക്ഷി​ക​ളാ​ണ് നി​ർ​ജ്ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് വീ​ഴു​ന്ന​ത്.

Related posts

Leave a Comment