പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ പിന്‍വാതില്‍ നിയമനം: എഐവൈഎഫ് പ്രക്ഷോഭത്തിലേക്ക്

KLM-AIYFപാരിപ്പള്ളി : പാരിപ്പള്ളി  മെഡിക്കല്‍ കോളേജിലെ  നിയമനങ്ങള്‍  സുതാര്യവും  നീതിനിഷ്ടവുമായി നട പ്പിലാക്കണമെന്നും മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള നിയമനങ്ങള്‍ നികത്തുന്നത്  ഏത് തരത്തിലാണെന്നും  അധിക്യതര്‍വ്യക്തമാക്കണമെന്നും  എഐവൈഎഫ്  പാരിപ്പള്ളി  ലോക്കല്‍ കമ്മിറ്റി   ആവശ്യപ്പെട്ടു .മെഡിക്കല്‍  കോളേജിലെ  നിയമനംസംബന്ധിച്ച്  നാട്ടില്‍ പരന്നിരിക്കുന്ന  വാര്‍ ത്തയുടെ അടിസ്ഥാനത്തില്‍    നൂറ്  കണക്കിന്  പേരാണ്  ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന് അപേക്ഷ  സമര്‍പ്പി ക്കാനായി  മെഡിക്കല്‍ കോളേജ്  ഓഫീസിലെത്തുന്നത് .

പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേത്യത്വത്തിലെ ചിലരാണ്  സാധാരണക്കാരായ  ജനങ്ങളെ കമ്പളിപ്പിക്കുന്ന തരത്തില്‍  മെഡിക്കല്‍  കോളേജില്‍ താല്‍ക്കാലിക   നിയമനങ്ങള്‍  ഉണ്ടെന്ന്  പറഞ്ഞ് പരത്തുന്നത് .പിന്‍വാതില്‍ നിയമനങ്ങള്‍  നടത്താന്‍ ഇത്തരക്കാര്‍  തുനിഞ്ഞാല്‍ എ ഐ വൈ എഫിന്റെ   നേത്യത്വത്തില്‍   ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നിയമനങ്ങള്‍ പിഎസ്‌സി ക്ക് വിടണമെന്നും ഉദ്യോ ഗാര്‍ഥികളുടെ ആശങ്കഅകറ്റേണ്ട  ഉത്തരവാദിത്വം കേരള  സര്‍ക്കാരിന്റെ കൂടിആവശ്യമാണെന്ന്  പാരിപ്പ ള്ളി ലോക്കല്‍ കമ്മിറ്റിപ്രസിഡന്റ് എ .സജുകുമാര്‍ , സെക്രട്ടറി  എസ് .ബിനുഎന്നിവര്‍  ആവശ്യപ്പെട്ടു.

Related posts