കൊല്ലം: രാജീവ് ചാരിറ്റബിള്‍ ഓര്ഗനൈസേഷന് പ്രഥമ ഹൃദയമിത്ര പുരസ്കാരം ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന് സമ്മാനിച്ചു. ജീവകാരുണ്യമേഖലയില്‍ അനുഷ്ഠിക്കുന്ന നിസ്തുല സേവനങ്ങളാണ് ഇദ്ദേഹത്തിന്റെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ഓര്ഗനൈസേഷന് ഭാരവാഹികള്‍ പറഞ്ഞു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് കൊല്ലം മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, കൊല്ലം എസി.പി കെ.ലാല്‍ജി എന്നിവര്‍ ചേര്‍ന്നാണ് പതിനായിരത്തി ഒന്നു രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചത്.
സംഘടനാ പ്രസിഡന്റ് വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ എ.കെ. നഫീസ്, ഗായിക ഡോ. ദീപ്തി പ്രേം, ഗംഗാധരന് പിള്ള, എസ്.കിട്ടപ്പന്‍, അനി നാരായണന്, മഹേഷ് ഹരിഹരന്, ഡോ. സുബി സുശീല്‍, ഗോപിനാഥ് മഠത്തില്‍, എന്‍.സുബ്രഹ്മണ്യന്, സുശീല്‍ ചന്ദ്രന്, മഹേഷ്. പി.നായര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാ ഭവന് മണിയുടെ സ്മൃതി സായാഹ്നവും, കലാസന്ധ്യയും നടന്നു.