പോളിംഗ് ബൂത്തില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കില്ല

tcr-mobielതൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുന്നവര്‍ പോളിംഗ് സ്റ്റേഷനുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. മൊബൈല്‍ ഫോണ്‍, വയര്‍ലെസ് സെറ്റ്, കോഡ്‌ലെസ് ഫോണ്‍ എന്നിവ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ അനുവദിക്കില്ലെന്നാണ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, പ്രീസൈഡിംഗ് ഓഫീസര്‍മാര്‍, സുരക്ഷാ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ക്കു പോളിംഗ് സ്റ്റേഷനു കളില്‍മൊബൈല്‍ഫോണ്‍ കൊണ്ടു പോ കാന്‍ അനുവാദമുണ്ട്. ഫോണ്‍ സൈലന്റ് മോഡില്‍ ആയിരിക്കണം.

തെരഞ്ഞെടുപ്പുസമയത്ത് മൊബൈ ല്‍ഫോണ്‍ മുഖേന എസ്എംഎസ് സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും നിയന്ത്രണമുണ്ട്. തെരഞ്ഞെടുപ്പുനിയമങ്ങള്‍ക്കോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ക്കോ വിരുദ്ധമായി സന്ദേശങ്ങള്‍ ലഭിച്ചാ ല്‍ വിവരം പോലീസിനെ അറിയിക്കണമെ ന്നാണു വ്യവസ്ഥ. ഇതുസംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കേണ്ട ചുമതല പോലീസിനാണ്.

Related posts