തൃശൂര്‍: മുംബൈ ആസ്ഥാനമായ പ്രഫുല്ല ഫൗണ്ടേഷന്റെ ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡിന് ഗുരുവായൂര്‍ സ്വദേശി പ്രവീണ്‍ പ്രേംകുമാര്‍ അര്‍ഹനായി. നിരവധി ദേശീയ ഫോട്ടോഗ്രഫി മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള പ്രവീണ്‍ നിലവില്‍ വിവിധ വൈല്‍ഡ് ലൈഫ് ഫ്രീലാന്‍സ് പ്രോജക്ടുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. സാങ്ച്വറി ഏഷ്യ, ക്രിസ്റ്റല്‍ കണ്‍സെപ്റ്റ്-ഇഗ്നെയര്, ദി ഗാലറി മാഗസിന്, സേവിയസ് വൈല്‍ഡ് ലൈഫ്, ഗ്രീന്‍ലീഫ് വൈല്‍ഡ് ലൈഫ് പ്രസിദ്ധീകരണങ്ങളില്‍ പ്രവീണിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മള്‍ട്ടിമീഡിയ ബിരുദധാരിയാണ്. ഈ വര്‍ഷം അവസാനത്തോടെ നാഷണല്‍ ജ്യോഗ്രഫിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് പ്രവീണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാതാപിതാക്കളായ പ്രേംകുമാര്‍, പ്രീത, സഹോദരി പൂജ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രവീണ്‍ പ്രേംകുമാറിന് ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡ്
