യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ബാ​ഗി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ന്യൂഡൽഹി: യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ബാ​ഗി​ൽ നി​റ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹിയിലാ​ണ് സം​ഭ​വം. വി​ശ്വാ​സ് ന​ഗ​റി​ലെ ഒ​രു മു​റി​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ബാ​ഗ് ഉ​ണ്ടെ​ന്ന് പോ​ലീ​സി​ന് സ​ന്ദേ​ശം ല​ഭി​ച്ചു. ഉ​ട​ൻ പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​ഗ് തു​റ​ന്ന​പ്പോ​ൾ ക​ഴു​ത്ത് ഞെ​രി​ച്ച നി​ല​യി​ൽ ഒ​രു യു​വ​തി​യു​ടെ ശ​രീ​രം ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സു​ൽ​ത്താ​ൻ​പു​രി പ്ര​ദേ​ശ​ത്ത് ഒ​രു സ്ത്രീ ​ദേ​ഷ്യ​ത്തി​ൽ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ വ​ല​തു ചെ​വി ക​ടി​ച്ചു​കീ​റി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ​ല​ത് ചെ​വി​യു​ടെ മു​ക​ൾ​ഭാ​ഗം ക​ടി​യേ​റ്റ​തി​നാ​ൽ ഛിന്ന​ഭി​ന്ന​മാ​യെ​ന്നും ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കേ​ണ്ടി വ​ന്നെ​ന്നും ഇ​ര​യാ​യ 45കാ​ര​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ചി​കി​ത്സ​യ്ക്കു​ശേ​ഷം ഭാ​ര്യ​യ്‌​ക്കെ​തി​രെ ഇ​യാ​ൾ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് യു​വ​തി​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment