കൊല്ലം: സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ അമിത ഫീസ് വര്‍ധന സ്വകാര്യ മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അനന്തര ഫലമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. പറഞ്ഞു. മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്വാശ്രയ വിദ്യാഭ്യാസ ഏജന്‍സികളുമായി നടത്തിയ ഗുഡാലോചനയുടെ ഭാഗമാണ് അമിതമായ ഫീസ് വര്‍ധന.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫീസ് വര്‍ധനയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ക്യാപ്പിറ്റേഷന്‍ ഫീസ് ഒഴിവാക്കാന്‍ ഫീസ് വര്‍ധന അനുവദിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണ്. ഫീസ് വര്‍ധനയിലൂടെ സമ്പന്നവര്‍ഗ താല്പര്യ സംരക്ഷകരായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. തലവരിപ്പണം വാങ്ങുന്ന മാനേജ്മെന്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനു പകരം ഫീസ് വര്‍ധിപ്പിച്ച് നല്‍കുന്നത് യുക്തിസഹമല്ല.
അമിത ഫീസ് വര്‍ധന നല്‍കിയിട്ടും സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ വന്‍തോതില്‍ ഇപ്പോഴും തലവരിപ്പണം വാങ്ങിയാണ് അഡ്മിഷന് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കാന്‍ തയാറാകുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തി}് സാധാരണക്കാരന്റെഅവകാശംനിഷേധിക്കുന്നഫീസ്വര്ധന പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.