ഫുള്‍ടിക്കറ്റ് എടുത്തില്ലെങ്കില്‍ ഇറക്കി വിടുമെന്ന് കണ്ടക്ടറുടെ ഭീഷണി: പരാതി നല്കി

alp-buskuttikalകോട്ടയം: വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസില്‍ കണ്‍സഷന്‍ കിട്ടുന്നില്ലെന്ന പരാതി.  ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തിരുനക്കര ബസ് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ എത്തിയാണ് ഏതാനും വിദ്യാര്‍ഥിനികള്‍ പരാതി കൈമാറിയത്. കളത്തില്‍പ്പടിയില്‍ നിന്ന് കയറിയ ബസില്‍ ഫുള്‍ ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ചെന്നും എടുത്തില്ലെങ്കില്‍ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്കിയത്. പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് സ്റ്റേഷന്‍ ചാര്‍ജുള്ള എസ്‌ഐ ഗണേഷന്‍ പറഞ്ഞു. ബസുകാരെ ഇന്ന് വിളിച്ചുവരുത്തുമെന്നും അദേഹം വ്യക്തമാക്കി.

Related posts