ഫേസ്ബുക്ക് ലൈക്ക് ബട്ടനെതിരേ ജര്‍മന്‍ കോടതി

likeബെര്‍ലിന്‍: കൊമേഴ്‌സ്യല്‍ വെബ്‌സൈറ്റുകളില്‍ ഫേസ്ബുക്ക് ലൈക്ക് ബട്ടനുകള്‍ ഉപയോഗിക്കുന്നതിനെതിരേ ജര്‍മന്‍ കോടതിയുടെ മുന്നറിയിപ്പ്.

വ്യക്തിഗത വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുമെന്ന് ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കാതെ ഇത്തരത്തില്‍ ബട്ടനുകള്‍ നല്‍കുന്നത് സ്വകാര്യത സംരക്ഷണ നിയമത്തിനു വിരുദ്ധമാകുമെന്ന് കോടതി.

ദ ഫാഷന്‍ ഐഡി എന്ന ഷോപ്പിംഗ് വെബ്‌സൈറ്റ് ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കണമെന്നു കോടതി ഉത്തരവിടുകയും ചെയ്തു. ഇല്ലെങ്കില്‍ 2,50,000 യൂറോ പിഴയിടുമെന്നും വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts