തൃക്കരിപ്പൂര്‍: വീടിനകത്തു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫ്രിഡ്ജ് കത്തി നശിച്ചു. അതേ മുറിക്കകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ തീ പടരാതിരുന്നതിനാള് വന്‍ ദുരന്തം ഒഴിവായി. ഉദിനൂര്‍ സെന്‍ട്രലിലെ വി.വി. ഇന്ദിരയുടെ വീട്ടിലെ ഫ്രിഡ്ജാണ് ഇന്നു പുലര്‍ച്ചെ നാലിനാണ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മുറിയില്‍ നിന്നും പുകയും തീയും ഉയരുന്നത് കണ്ടത്. അടുക്കളയോട് ചേര്‍ന്നുള്ള മുറിയാലായിരുന്നു ഫ്രിഡ്ജ്. അയല്‍വാസികള്‍ എത്തിയശേഷം തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൃക്കരിപ്പൂരില്‍നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. അടച്ചിട്ട മുറിയില്‍ ഇതിന് സമീപത്തു തന്നെ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് തീ പിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫ്രിഡ്ജിനകത്തെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് കരുതുന്നു. വയര്‍ ഘടിപ്പിച്ചിരുന്ന പ്ലഗിനോ സ്വിച്ചിനോ തകരാറൊന്നും സംഭവിച്ചിട്ടില്ല.
ഫ്രിഡ്ജ് തീപിടിച്ചു പൊട്ടിത്തെറിച്ചു; വന്‍ ദുരന്തം ഒഴിവായി
