ബാഴ്‌സലോണ ഓപ്പണ്‍: നദാല്‍, നിഷികോരി സെമിയില്‍

SP-SEMIബാഴ്‌സലോണ: സ്‌പെയിന്റെ റാഫേല്‍ നദാലും ജപ്പാന്റെ കെയി നിഷികോരിയും ബാഴ്‌സലോണ ഓപ്പണ്‍ പുരുഷ സിംഗിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെ 6-2, 7-6 നാണ് നദാല്‍ മറികടന്നത്. സെമിയില്‍ ജര്‍മനിയുടെ ഫിലിപ്പ് കോഹ്ലല്‍ഷെറെയ്ബറാണ് എതിരാളി.ക്വാര്‍ട്ടറില്‍ യുക്രെയ്‌ന്റെ അലക്‌സാണ്ടര്‍ ഡോള്‍ഗോപോളോവിനെ തോല്‍പ്പിച്ചാണ് നിഷികോരി അവസാന നാലിലെത്തിയത്. സ്‌കോര്‍: 7-5, 6-0. ഫ്രാന്‍സിന്റെ ബെനോട്ട് പെയ്‌റിനെയാണ് സെമിയില്‍ നേരിടുക.

Related posts