ബിജെപി എംപി സാക്ഷി മഹാരാജ് ദളിത് പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ചു; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍, പ്രതിഷേധം വ്യാപകമാകുന്നു

TOP-SAKSHIഉന്നാവോ (ഉത്തര്‍പ്രദേശ്): ബിജെപി എംപി സാക്ഷി മഹാരാജ് പരസ്യമായി ദളിത് പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശില്‍ നടന്ന ഒരു പൊതുചടങ്ങില്‍ സാക്ഷി മഹാരാജ് ആവശ്യപ്പെട്ട തനുസരിച്ച് ചില സ്ത്രീകള്‍ അദ്ദേഹത്തിനു മുമ്പില്‍ ഒരു  പെണ്‍കുട്ടിയുടെ ജീന്‍സിന്റെ സിബ്ബ് ഊരുന്ന ദൃശ്യങ്ങളാണ് വിവാദമായിരിക്കുന്നത്.

ന്യൂസ് എക്‌സാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അനുയായികള്‍ക്ക് സമീപം ഇരിക്കുന്ന സാക്ഷി മഹാരാജ് അദ്ദേഹത്തിനു സമീപത്തായി തറയില്‍ ഇരിക്കുന്ന പെണ്‍കു ട്ടിയോട് ജീന്‍സ് ഊരിക്കാണിക്കാന്‍ ആവശ്യപ്പെടുകയാണ്. തുടര്‍ന്ന് ഒന്നുരണ്ട് സ്ത്രീകള്‍ പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിച്ച് ജീന്‍സ് ഊരി സാക്ഷി മഹാരാജിനെ കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചടങ്ങില്‍ സാക്ഷി മഹാരാജിനു സമീപത്തായി ഒട്ടേറെ പുരുഷന്മാരുമുണ്ട്. പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ച് മുറിവു കണ്ടതായാണ് ആക്ഷേപം.

ബിജെപി പ്രവര്‍ത്തകനായ മൈദാന്‍ സിംഗിന്റെ വീട്ടില്‍ വ്യാജമദ്യവില്പനയുണ്ട്് എന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണത്തിനെത്തിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിക്കു മര്‍ദനമേറ്റതെന്നാണു പരാതി. വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഇല്ലാതെയാണ് പോലീസ് മൈദാന്‍ സിംഗിന്റെ വീട്ടിലെത്തി യതെന്നാണ് സാക്ഷി മഹാരാജ് ആരോപിക്കുന്നത്.  സിംഗിന്റെ രണ്ട് പെണ്‍മക്കളോട് പോലീസ് മോശമായി പെരുമാറിയെന്നും അക്രമിച്ചതായും പറയുന്നു.

പോലീസ് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കാണാനാണ് സിംഗിന്റെ വീട്ടിലെത്തിയ സാക്ഷി മഹാരാജ് പെണ്‍കുട്ടിയുടെ ജീന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നു എംപിയുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നു. എന്തായാലും വീഡിയോ വിവാദമായതോടെ സാക്ഷി മഹാരജിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ സാക്ഷി മഹാരാജിന് എന്തധികാരമെന്ന ചോദ്യമാണ് സമൂഹമാ ധ്യമങ്ങളില്‍ ഉയരുന്നത്.

Related posts