ബൈക്കപകടത്തില്‍ മരിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് നാടിന്റെ അന്ത്യാഞ്ജലി

kkd-maranamനാദാപുരം: ബൈക്കപകടത്തില്‍ മരിച്ച എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിക്ക് നാട് തേങ്ങലോടെ വിട നല്‍കി. കല്ലാച്ചിക്കടുത്ത ഈയ്യങ്കോട് കക്കാറ്റില്‍ ചെറിയ വെല്ലേരി ഇബ്രാഹീമിന്റെ മകന്‍ മൊയിലോത്ത് നിയാസ്(18)ആണ് മരിച്ചത്. മുള്ളൂര്‍ക്കരക്കടുത്ത് ആറ്റൂര്‍ കമ്പനിപ്പടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.തൃശ്ശൂര്‍ ദേശമംഗലം മലബാര്‍ എഞ്ചിനീയറിംഗ് കോളേജ്  അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ടൗണില്‍ പോകുന്നതിനിടെ  എതിരെവന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ച് വീണ നിയാസിനെ സാരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്  മരിക്കുകയായിരുന്നു.

സിവില്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ നിയാസ് നാട്ടിലേക്ക് വരാന്‍ ഒരുക്കങ്ങള്‍ക്കിടയിലാണ് അപകടം.പഠനത്തില്‍ ഏറെ മിടുക്കനായിരുന്ന നിയാസ് എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും, പ്ലസ് ടുവിന് മികച്ച വിജയവും നേടിയിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റു വാങ്ങി രാത്രിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി.മാതാവ്  ഹസീന,സഹോദരി റാഷിദ.

Related posts