വിഷമങ്ങള്‍ ഒന്നും അവള്‍ പുറത്തു കാണിച്ചിരുന്നില്ല !മറ്റാര്‍ക്കും അറിയാത്ത ചില പ്രശ്‌നങ്ങള്‍ ശ്രീദേവിക്കുണ്ടായിരുന്നു; നടിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മാവന്‍ രംഗത്ത

ബോളിവുഡിലെ നിത്യഹരിത നായിക ശ്രീദേവിയുടെ മരണശേഷവും അവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടലില്‍ ബാത്ടബ്ബില്‍ വീണു ശ്രീദേവി മരിച്ചുവെന്ന വാര്‍ത്ത ഇന്നും പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് അമ്മാവന്‍ വേണുഗോപാല്‍ റെഡ്ഡി നടത്തിയ ചില വെളിപ്പെടുത്തുകലാണ് ആരാധകരെയാകെ അമ്പരപ്പിക്കുന്നത്.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമൊക്കെ വേണുഗോപാല്‍ വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണിപ്പോള്‍. സംഗതിയെല്ലാം സത്യമാണോ അതോ ശ്രീദേവിയുടെ മരണത്തെ പലരും മുതലെടുക്കുകയാണോ എന്ന സംശയവും പലര്‍ക്കുമുണ്ട്.

ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹത്തിന് അവരുടെ അമ്മയ്ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വേണുഗോപാല്‍ പറഞ്ഞിരുന്നത്. വിവാഹിതനായിരുന്ന ബോണി ഭാവി മരുമകനാകുന്നതിനോട് ശ്രീദേവിയുടെ അമ്മ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും വീട്ടില്‍ വരുന്ന അവസരങ്ങളില്‍ ബോണിയെ മര്യാദപൂര്‍വം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ല. പക്ഷേ ബോണിയും ശ്രീദേവിയും വിവാഹിതരാകുമെന്ന തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ തയാറായിരുന്നില്ലെന്നും വേണുഗോപാല്‍ പറയുന്നു.

സൗന്ദര്യസംരക്ഷണത്തിനായി ശ്രീദേവി ഒന്നിലേറെ സര്‍ജറികള്‍ ചെയ്തിട്ടുണ്ടെന്ന വാദവും വേണുഗോപാല്‍ ഉയര്‍ത്തുന്നു. മൂക്കിന്റെ ഭംഗി കൂട്ടാനായി അമേരിക്കയിലായിരുന്നു ശ്രീദേവി സര്‍ജറി ചെയ്തിരുന്നത്. ശ്രീദേവിയുടെ അമ്മയുമായി സംസാരിക്കുമ്പോഴാണ് തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ മനസ്സാലിക്കിയത്. മക്കളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന അമ്മയായിരുന്നു ശ്രീദേവിയെന്നും അദ്ദേഹം പറയുന്നു. ബോണി പൂര്‍ണ ആരോഗ്യവാനല്ലെന്നും അതിനാല്‍ മക്കളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നുമാണ് ശ്രീദേവി പറഞ്ഞിരുന്നതെന്നാണ് അമ്മാവന്റെ വാദം.

ശ്രീദേവി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബോണി കപൂറിനെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരുടെയും സാമ്പത്തികാവസ്ഥ അത്ര തൃപ്തികരമായിരുന്നില്ല. ചില ചിത്രങ്ങള്‍ ചെയ്തു വേണ്ടത്ര വിജയം കണ്ടെത്താതിരുന്നതോടെ ഏറെ തകര്‍ന്നിരുന്നു അവര്‍. ശ്രീദേവിയുടെ സ്വത്തുക്കള്‍ പലതും വിറ്റായിരുന്നു ആ നഷ്ടങ്ങള്‍ നികത്തിയത്. ഇക്കാര്യം ശ്രീദേവിയെ എന്നും അലട്ടിയിരുന്നു.

അകമേ വിഷമങ്ങളെല്ലാം ഒതുക്കിവച്ച് പുറമെ പുഞ്ചിരിയുമായി നടക്കുകയായിരുന്നു അവര്‍. ശ്രീദേവി സിനിമയിലേക്കു തിരിച്ചു വരാനുണ്ടായ കാരണവും ഈ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വേണുഗോപാല്‍ വ്യക്തമാക്കുന്നത്. അമ്മാവന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. ഏതാണ് സത്യം ഏതാണ് അസത്യം എന്നതും ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കപൂര്‍ കുടുംബം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

 

Related posts