ബൈക്കിലെത്തിയ മോഷണസംഘം വീട്ടമ്മയുടെ മാലപൊട്ടിച്ചെടുത്തു

KTM-bikemalapariപത്തനാപുരം: ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല അപഹരിച്ചു. പത്തനാപുരം വണ്‍വേ റോഡില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷനിലേക്കുള്ള ഇടവഴിയില്‍ വച്ചാണ് സംഭവം. ഗവ ഹോസ്പി റ്റലിനു സമീപം താമസിക്കുന്ന തോട്ടത്തിന്‍ കാലായില്‍ രാജി വര്‍ഗീസിന്റെ മാലയാണ് അപഹരിച്ചത്. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച് എത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. രണ്ട് പവന്‍ തൂക്കം വരുന്ന മാലയുടെ 7ഗ്രാം ഒഴികെ കുരിശും താലിയുമടക്കമുളളവ മോഷ്ടാക്കള്‍ പൊട്ടിച്ചു കടന്നു കളഞ്ഞു.വീട്ടമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ പുനലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പത്തനാപുരം പോലിസ് കേസെടുത്തു.

Related posts