ബ്രസല്‍സ്: ബ്രസല്‍സ് ആക്രമണത്തില്‍ പങ്കെടുത്തവരില്‍ ഒരാളെ കഴിഞ്ഞ വര്‍ഷം ജൂണില്‍ തുര്‍ക്കി അറസ്റ്റു ചെയ്യുകയും പിന്നീട് നെതര്ലന്സിലേയ്ക്ക് നാടുകടത്തുകയും ചെയ്തതെന്ന് വെളിപ്പെടുത്തല്‍. ഇതിനെപ്പറ്റി ബെല്‍ജിയത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നതായും എന്നാല്‍ ബെല്‍ജിയും ഇതു അവഗണിച്ചതായും തുര്‍ക്കി വെളിപ്പെടുത്തി.
ഇയാള്‍ തീവ്രവാദ ബന്ധമുള്ളയാളാണെന്ന് അധികൃതര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു എന്നും തുര്‍ക്കി പ്രസിഡന്റ് തായ്യിപ് എര്ദോഗാന് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ബെല്‍ജിയന്‍ പൗരനായതിനാലാണ് ഇബ്രാഹം എല്‍ ബക്രൗയിയെ അങ്ങോട്ടു തന്നെ തിരിച്ചയച്ചത്. സിറിയന്‍ അതിര്‍ത്തിക്കടുത്ത് തെക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്റെപ്പിലാണ് ഇയാള്‍ അറസ്റ്റിലായിരുന്നത്.
ബെല്‍ജിയം ആക്രമണത്തില്‍ ചാവേറുകളായ സഹോദരന്മാരില് ഒരാളാണ് ഇയാള്‍. സിറിയന്‍ അതിര്‍ത്തിയിലെ ദക്ഷിണ തുര്‍ക്കി പ്രവിശ്യയായ ഗസിയാതെപില് നിന്നുമാണ് 2015 ജൂണില്‍ ബക്രൗയിയെ പിടികൂടിയത്. ഇയാളെ പിന്നീട് നെതര്‍ലാന്‍ഡ്സിലേക്ക് നാടുകടത്തി.
ഇക്കാര്യം നെതര്‍ലാന്‍ഡ്സിനെയും അറിയിച്ചിരുന്നതായും തുര്‍ക്കി പറഞ്ഞു. എന്നാല്‍ ഭീകരബന്ധം കണ്ടടത്താന്‍ കഴിഞ്ഞില്ലെന്നു കാണിച്ച് ബെല്‍ജിയം അധികൃതര്‍ ഇയാളെ പിന്നീടു വിട്ടയയ്ക്കുകയായിരുന്നു.
തുര്‍ക്കിയിലെ ഇസ്റ്റാംബൂളില്‍ ഒരു ഐഎസ് ചാവേര്‍ പൊട്ടിത്തെറിച്ചതിന്റെ ചൂടാറും മുമ്പെയാണ് ബ്രസല്‍സിലും ആക്രമണമുണ്ടായത്. പാരീസ് ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനെ ബ്രസല്‍സില്‍ നിന്നു പിടികൂടിയതിനു നാലു ദിവസങ്ങള്‍ക്കു ശേഷമാണ് ആക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്. ഇയാളെപ്പറ്റിയുള്ള വിവരങ്ങളും താമസസ്ഥലത്തുനിന്നു ലഭിച്ചിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലി