റോം: പ്രതിവര്‍ഷം 12 ബില്യന്‍ യൂറോയുടെ ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കിക്കളയുന്ന രാജ്യമാണ് ഇറ്റലി. ഇനി ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇവിടുത്തെ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായുള്ള നിയമ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു.
കക്ഷിഭേദമന്യേ മിക്ക പാര്‍ട്ടികളും പിന്തുണച്ച ബില്‍ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ അനായാസം പാസാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രഞ്ച് സര്‍ക്കാര്‍, ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ 75,000 യൂറോ പിഴ വിധിക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണം നടത്തിയിരുന്നു. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായ സമീപനമാണ് ഇറ്റലി സ്വീകരിക്കാന്‍ പോകുന്നത്.
അധികം വരുന്ന ഭക്ഷണം സന്നദ്ധ സംഘടനകള്‍ക്കു ദാനം ചെയ്യാന്‍ കടകളെയും ബാറുകളെയും റസ്റ്ററന്റുകളെയും ഫുഡ് കമ്പനികളെയും പ്രേരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എത്രാമാത്രം ദാനം ചെയ്യുമെന്നു മുന്‍കൂട്ടി വ്യക്തമാക്കുന്നത് നിര്‍ബന്ധമാക്കും.
അടുത്തിടെ ഫ്രാന്‍സ്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ പാഴാക്കിക്കളയുന്നതിനെതിര നിയമം കൊണ്ടുവന്നിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍