വാഷിംഗ്ടണ്‍: താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാര്‍ക്കുള്ള പരിശോധന കര്‍ശനമാക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സംരക്ഷിക്കാന്‍ ഭീകര പ്രവര്‍ത്തനങ്ങളോട് മൃദു സമീപനം പുലര്‍ത്തുന്നവര്‍ക്ക് രാജ്യങ്ങളെ പൗരന്മാര്ക്ക് വിസ അനുവദിക്കുന്ന കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അമേരിക്കന്‍ ജനതയെ ബഹുമാനിക്കുന്നവര്‍ക്കും സഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ക്കും മാത്രമേ വിസ അനുവദിക്കൂവെന്നും ഒഹായോയില്‍ നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.
ഇസ്ലാമിക് ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ട്രംപ് പറഞ്ഞു.അമേരിക്കന്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്ന നിയമവിരുദ്ധ തീവ്ര ഇസ്ലാമിക നിലപാടുകളെ പ്രതിരോധിക്കാന്‍ പ്രത്യേക കമ്മീഷണനെ നിയോഗിക്കും. ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടായിരിക്കും തന്റേതെന്നും ട്രംപ് ആവര്‍ത്തിച്ചു. എതിര് സ്ഥാനാര്‍ഥി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹില്ലരി ക്ലിന്റനെതിരെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിദേശ നയങ്ങളേയും കടുത്ത ഭാഷയില്‍ ട്രംപ് വിമര്‍ശിച്ചു.