മംഗലംഡാം: ടാറിംഗ് കഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ തകര്‍ന്ന മംഗലംഡാം-വീഴ്്ലിറോഡിന്റെ അഴിമതി മൂടിവയ്ക്കാന്‍ നീക്കം. മഴ മാറുന്നതോടെ തകര്‍ന്നഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തി വലിയ വിവാദമുണ്ടാക്കാതെ ടാറിംഗില്‍ നടന്ന അഴിമതി ഒതുക്കിതീര്‍ക്കാനാണ് ശ്രമംനടക്കുന്നത്. ചില ഉദ്യോഗസ്ഥരുടെഉപദേശമാണ്ഇതിനുപിന്നില്.എല്ലാം ശരിയാക്കുമെന്ന് പറയുന്ന സര്‍ക്കാരിന്റെ ഭരണതുടക്കത്തില്‍ തന്നെഇത്തരംകാര്യങ്ങള്വിവാദമായാല് അതു പലര്‍ക്കും ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഒന്നരകിലോമീറ്റര്‍ ദൂരംവരുന്ന റോഡിന്റെ എഴുന്നൂറു മീറ്റര്‍ ഭാഗമാണ് നിയമസഭാ തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് റീടാറിംഗ് നടത്തിയത്. ടാറിംഗ് നടത്തി ചൂടാറുംമുമ്പേ പലയിടത്തതായി പൊട്ടലുണ്ടായി മെറ്റലിളകി മഴ ആരംഭിച്ചതോടെ റോഡു തകര്‍ച്ച വേഗത്തിലുമായി.ഭാരം കയറ്റിയ വലിയ ലോറികള്‍ പോകുന്നതിനാലാണ് റോഡു പെട്ടെന്നു തകര്‍ന്നതെന്നു പറയുമ്പോള്‍ ടാറിംഗ് നടത്തിയ റോഡിന്റെ തുടക്കത്തിലും വിവാദഭാഗത്തിനുശേഷവും റോഡിനു കുഴപ്പമില്ല.
വാഹനങ്ങള്‍ പോകുന്നതിനായി നിര്‍മിക്കുന്ന റോഡ് വാഹനങ്ങളുടെ പോക്കുവരവുമൂലം തകര്‍ന്നെന്ന് പറയുന്നതിലെ യുക്തി നാട്ടുകാര്‍ക്കും പിടികിട്ടുന്നില്ല. മതിയായ മെറ്റല്‍ നിരത്താതെ അതിനുമുകളിലൂടെ ടാര്‍ മണപ്പിച്ചാണ്റീടാ റിംഗ്നടത്തിയിരുന്ന തെന്നാണ്വഴിയോരങ്ങളിലെ താമസക്കാര്‍ പറയുന്നത്.ടാറിംഗിലെ അഴിമതി അന്വേഷിച്ച് ഭാവിയിലെങ്കിലും ഇത്തരം വഴിവിട്ട റോഡുപണികള്‍ ഇല്ലാതാക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.