മത്സ്യബന്ധനത്തിന് പോയ വള്ളം കടല്‍ക്ഷോഭത്തില്‍പ്പെട്ട് മറിഞ്ഞു

TVM-VALLAMഅവിഴിഞ്ഞം : മത്സ്യബന്ധനത്തിന് പോയ കരമടി വള്ളം കടല്‍ക്ഷോഭത്തില്‍പ്പെട്ട് മറിഞ്ഞു.മത്സ്യത്തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30 ഓടെ വിഴിഞ്ഞം ഐബിക്കടുത്ത്  ചെറിയമണല്‍ കടപ്പുറത്താണ് ശക്തമായ തിരയടിയില്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കരമടി വള്ളം മറിഞ്ഞത്. അപകട സമയത്ത്  എട്ടു മത്സ്യത്തൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വള്ളം മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് കരയ്ക്ക് കയറ്റി. വള്ളത്തിന് അപകടത്തില്‍ കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം ഫിഷറീസ് ഓഫീസിലും വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലും വള്ളം ഉടമ പരാതി നല്കി. നാല്‍പ്പതു പേരാണ് ഈ വള്ളത്തില്‍ കരമടി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Related posts