സൂറിച്ച്: മദ്യപാനികള്‍ക്കൊരു സന്തോഷവാര്‍ത്ത, ഇനിമുതല്‍ അമിതമായി മദ്യപിച്ച് ലെക്കു കെട്ട് വണ്ടിഓടിച്ച് അപകടം ക്ഷണിച്ചുവരുത്തുമെന്നോ പോലീസ് പിടിയിലാകുമെന്നോ പേടിക്കേണ്ടതില്ല. എല്ലാം ആപ്പ് നോക്കിക്കോളും. സ്വിറ്റ്സര്‍ലന്‍ഡിലാണ് ഇതിനു അവസരം ഒരുങ്ങുക.
എങ്ങനെയാണെന്നല്ലേ മദ്യപിച്ച് അവശരാകുന്ന ചെറുപ്പക്കാര്‍ ഇനി മൊബൈലില്‍ ഒന്നു വിരല്‍ അമര്‍ത്തിയാല്‍ മതി െ്രെഡവറും കാറും റെഡി. ഇതിനുവരുന്ന ചെലവ് ഓര്‍ത്തും വിഷമിക്കേണ്ട എല്ലാം ആപ്പ് നോക്കിക്കോളും. എല്ലാം വാലിസ് കന്റോണ്‍മെന്റ് പോലീസ് ഒരുക്കുന്ന ഒരു സൗജന്യ സേവനം മാത്രമാണ്.
മദ്യപാനികളെയും വഹിച്ചുകൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിക്കാത്ത വ്യക്തിയായിരിക്കും. തന്നെയുമല്ല യാത്ര എപ്പോള്‍, എവിടെ നിന്ന് എങ്ങോട്ട്, എത്ര സമയം എന്നീ വിവരങ്ങള്‍ യാത്രക്കാരനു നല്‍കും. ഈ സേവനത്തില്‍ പങ്കാളികളാകുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രതിഫലമായി വൗച്ചറുകള്‍ ലഭിക്കും. കൂടാതെ വാലീസ് ഫെസ്റ്റില്‍ ഫ്രീയായി പങ്കെടുക്കാം. കാറുകള്‍ സൗജന്യമായി കഴുകുന്നതിനുള്ള കൂപ്പണ്‍, ദോഷ് കാമറോ കാറില്‍ ഒരു ദിവസത്തെ സൗജന്യ യാത്ര ഇവയൊക്കെയാണ് ഡ്രൈവര്‍ മാര്‍ക്കുള്ള മറ്റു സമ്മാനങ്ങള്‍.
ഫിയസ്റ്റാ ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വരുന്ന വാലിസ് ഫെസ്റ്റിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് പോലീസ് വക്താവ് പറഞ്ഞു. കൂടാതെ ഈ ആപ്പ് നിലവില്‍ വന്നാല്‍ ഫെസ്റ്റിന് വരുന്ന വാഹനങ്ങളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനും സാധിക്കും.
അതേസമയം അപരിചിതനായ ഒരു വ്യക്തിയോടൊപ്പം എങ്ങനെ മദ്യപിച്ച് യാത്രചെയ്യുമെന്ന ചോദ്യം പ്രസ്ക്തമാണെങ്കിലും വണ്ടിയുടെ നമ്പരും മറ്റു വിവരങ്ങളും ലഭ്യമാണെന്നതിനാല്‍ ആശങ്ക വേണ്ടെന്നും എന്നിരുന്നാലും യുവതികള്‍ തനിച്ച് യാത്രചെയ്യാതിരിക്കുന്നതാണ് അഭികാമ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍