ബീഫില്‍ നിറംമാറി കേജരിവാള്‍, ബീഫ് നിരോധനത്തെ അനുകൂലിച്ച് കോടതിയില്‍ സത്യവാങ്മൂലം

ബീഫ് വാങ്ങുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തെ അനുകൂലിച്ച് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ബീഫ് സൂക്ഷിക്കുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ദില്ലി മൃഗസംരക്ഷണ വകുപ്പിന്റെ വ്യവസ്ഥ ചോദ്യം ചെയ്തുകൊണ്ട് നിയമ വിദ്യാര്‍ത്ഥിയായ ഗൗരവ് ജയിന്‍ ഹര്‍ജി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് പശു അടക്കമുള്ള പാല്‍ ഉത്പാദിപ്പിക്കുന്ന മൃഗങ്ങളെയും ഭാരം ചുമക്കുന്ന മൃഗങ്ങളെയും സംരക്ഷിക്കേണ്ടത് ദില്ലി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കാണിച്ചുള്ള സത്യവാങ്മൂല0 ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഭരണഘടനയുടെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സത്യവാങ്മൂലം.

Related posts