മയ്യില്‍: മയ്യിലില്‍ വീണ്ടും തെരുവനായയുടെ ആക്രമണം. മയ്യില്‍ അരിമ്പ്രയില്‍ ഇന്നലെയും ഇന്നുമായി നാലുപേര്‍ക്കു കടിയേറ്റു. ഇന്നു രാവിലെ പത്രവിതരണത്തിനിടയില്‍ പത്തനംതിട്ട സ്വദേശി വേണുഗോപാല (58) നാണ് തെരുവുനായയുടെ കടിയേറ്റത്. വേണുഗോപാലനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അരിമ്പ്ര യുപി സ്കൂളിനു സമീപം വച്ച് പി.വി. മുരളീധരന്റെ മകന്‍ ആദര്‍ശ്, കെ.പി. ശ്രീനിവാസന്‍, പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
കഴിഞ്ഞ ആഴ്ചയാണ് മയ്യില്‍ ഇരുവാപ്പുഴ നമ്പ്രത്ത് 17 പേരെ ഭ്രാന്തന്‍നായ കടിച്ചത്. ഇതിന്റെ ഭീതി വിട്ടുമാറും മുമ്പാണ് വീണ്ടും നാലുപേര്‍ക്ക് കടിയേറ്റിരിക്കുന്നത്. അതേസമയം തെരുവുനായയുടെ ആക്രമണത്തിനെതിരേ നടപടികള്‍ ശക്തമാക്കിയതായി മയ്യില്‍ പഞ്ചായത്ത് വ്യക്തമാക്കി. കടിയേല്‍ക്കുന്നവര്‍ക്ക് ആവശ്യമായ സഹയാവും നല്‍കും. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കവെ തെരുവുനായ ശല്യത്തിന്റെ ഭീതിയിലാണ് അരിമ്പ്ര, എട്ടേയാര്‍, പഴശി, കുറ്റിയാട്ടൂര്‍ ഭാഗത്തെ രക്ഷിതാക്കള്‍.