തളിപ്പറമ്പ്: മലിനജലം ഒഴുക്കിവിടാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നോടെ ചൊറുക്കളയിലായിരുന്നു സംഭവം. തളിപ്പറമ്പ് നഗരത്തിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിലെ മലിനജലവുമായി കെഎല്‍ 64 എ 7972 നമ്പര്‍ ടാങ്കറുമായി എത്തിയപ്പോഴാണ് ടാങ്കര്‍ നാട്ടുകാര്‍ പിടിച്ചത്. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. സ്ഥലത്തെത്തിയ തളിപ്പറമ്പ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും ഈ ടാങ്കര്‍ ചൊറുക്കളയില്‍ മലിനജലം ഒഴുക്കാനെത്തിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ പിടികൂടാന്‍ കാത്തിരിക്കുകയായിരുന്നു. വാഹനത്തിന്റെ ആര്‍സി ഓണറെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി പോലീസ് പറഞ്ഞു.
മലിനജലം ഒഴുക്കിവിടാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞു
