മുഖ്യമന്ത്രിയെ വഴിതടഞ്ഞ കേസ്: പ്രതികളെ കോടതി വെറുതെ വിട്ടു

EKM-COURTചാവക്കാട്: മുഖ്യമന്ത്രിയെ വഴിതടഞ്ഞ കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു. ആര്‍പിഎം സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍. സന്തോഷ് ഉള്‍പ്പെടെ 45 പേരെയാണ് ചാവക്കാട് മജിസ്‌ട്രേറ്റ് എന്‍.രഞ്ജിത്ത് കൃഷ്ണന്‍ വിട്ടയച്ചത്. 2012 ഏപ്രില്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വാടാനപ്പള്ളി സ്‌നേഹതീരത്ത് സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ് വഴിതടഞ്ഞത്. പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉമ്മന്‍ചാണ്ടിയെ വഴിതടഞ്ഞത്.

വാടാനപ്പള്ളിയിലെ വിമത സിപിഎം പ്രവര്‍ത്തകര്‍ രൂപം നല്കിയ ജനമുന്നണിയുടെ നേതൃത്വത്തിലായിരുന്നു വഴിതടയല്‍. ഇതില്‍ പങ്കെടുത്ത 45 പേരെയും വാടാനപ്പള്ളി പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികള്‍ക്കുവേണ്ടി അഡ്വ. സി.എസ്.സുബ്രഹ്മണ്യന്‍ ഹാജരായി.

Related posts